Friday, January 1, 2016



നല്ല മലയാളത്തിൽ ഇതുവരെ നടന്ന ചർച്ചകളിൽനിന്നും സംവാദങ്ങളിൽ നിന്നും മലയാളഭാഷയ്ക്കു് ഏറെ ഉപകാരപ്രദമായ പല ആശയങ്ങളും കാര്യകാരണങ്ങളും ഉരുത്തിരിഞ്ഞുവന്നിട്ടുണ്ടെന്നു് നിങ്ങളിൽ മിക്കവർക്കും സമ്മതിക്കാമല്ലോ.
ഈ അറിവുകൂട്ടത്തിൽ നിന്നും തെരഞ്ഞെടുത്ത ചില ഇതളുകൾ ഒരു തുറന്ന ബ്ലോഗായി ജനുവരി മുതൽ പ്രസിദ്ധീകരിക്കാമെന്നു് ഉദ്ദേശിക്കുന്നു.
ഈ ഉത്തരവാദിത്തം ഏകദേശം പത്തോളം അംഗങ്ങളെ ഏൽപ്പിക്കാമെന്നും കരുതുന്നു.
സ്ഥിരമായി ബ്ലോഗു് പരിപാലിക്കുന്നതിൽ പ്രാഗത്ഭ്യവും സമയവും നീക്കിവെക്കാൻ തയ്യാറുള്ള അംഗങ്ങളെ ഇക്കാര്യത്തിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നു.
അഭിപ്രായങ്ങൾ അറിയിക്കുക.
പിൻകണ്ണി

5 comments:

  1. മലയാള ഭാഷയ്ക്ക് മേൽക്കുമേൽ നന്മ വരട്ടെ. പുതിയ സംരംഭത്തിന് ആശംസകൾ!

    ReplyDelete
  2. നല്ല ഉദ്യമനം . വിശ്വ പ്രഭയുടെ മലയാള ഭാഷ - ശുദ്ധ മലയാള ഭാഷ - പ്രചരിപ്പിക്കുവാൻ വേണ്ടിയുള്ള ഈ ശ്രമം വിശ്വപ്രഭ ആയി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. നല്ല കാര്യം. സഹകരിയ്ക്കാം

    ReplyDelete