Monday, January 25, 2016

വ്യാഴവട്ടവും പുരുഷായുസ്സും

'വ്യാഴവട്ടം' എന്ന പറഞ്ഞാൽ എത്ര വർഷമാണ് ?
അതുപോലെ ഒരു പുരുഷായുസ്സ് എന്നതിനു എന്തെങ്കിലും കൃത്യമായ കാലഗണനയുണ്ടോ?


Viswa Prabha
വ്യാഴവട്ടം എന്നാൽ വ്യാഴഗ്രഹം ഒരു വട്ടം സൂര്യനെ കറങ്ങാനെടുക്കുന്ന സമയം. ഏകദേശം 12 വർഷം. (കൃത്യമായി പറഞ്ഞാൽ 11.8618 വർഷം അഥവാ 4,332.59 ദിവസം).
പുരുഷായുസ്സ് 86 അല്ല, 120 വയസ്സാണു്.
രാശിചക്രത്തിലെ ഓരോ ഗ്രഹത്തിനും ഇത്ര കാലം വെച്ച് ദശകൾ കണക്കാക്കിയിട്ടുണ്ടു്. ഉദാഹരണം: പത്തുകൊല്ലം ചന്ദ്രദശ.
ഇപ്രകാരം ജനനസമയത്തെ ദശ ഏതു ഗ്രഹമാണോ അതുമുതൽ ഓരോ ഗ്രഹദശകളും പൂർത്തിയായി ഒരു രാശിചക്രം തികയുന്നതു് 120 വർഷം കൊണ്ടാണു്. ആ സമയമാണു് ഒരു പുരുഷായുഷം അഥവാ പുരുഷായുസ്സു്.

പിന്നെന്താണു് 86 വർഷത്തിന്റെ കണക്കു്? അതിനെപ്പറ്റി മുമ്പ് വിശദീകരിച്ചിട്ടുണ്ടു്.. ലിങ്ക് ഇവിടെ:
(http://malayalam21.blogspot.com/2016/01/preethy-joseph-may-28-2015.html)
Like · Reply · 6 · January 18 at 11:37pm

2 comments:

  1. ഇതു പോസ്റ്റു ചെയ്തതിനു് നന്ദി! :-)

    ReplyDelete
  2. 120 വർഷമാണെന്ന് അറിയില്ലായിരുന്നു. നന്ദി അറിവ് പങ്ക് വച്ചതിന്.

    ReplyDelete